Tag: Security

അമിത് ഷായ്ക്ക് എതിരായ പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രി എത്തുന്നതിനുമുമ്പ് പ്രതിഷേധക്കാരെ മാറ്റിയെന്നും പൊലീസ് പറഞ്ഞു. അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാറായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് […]
Read more

ജന്തർ മന്തറിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ഡല്‍ഹി പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധത്തിനായി സമരക്കാര്‍ എത്തിത്തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ജാതിക്ക് പകരം സാമ്പത്തിക സ്ഥിതിയും മെറിറ്റും അടിസ്ഥാനമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തറില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ധാരാളം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന് പുറമേ, അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധം ജന്തര്‍ […]
Read more

സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി നിയമപരിശോധനകൾ സർക്കാർ ആരംഭിച്ചു. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രി […]
Read more

സൗരവ് ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കി

കൊൽക്കത്ത: ബംഗാളില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കി. സുരക്ഷാ ഭീഷണികള്‍ പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇസഡ് കാറ്റഗറിയിലുണ്ടായിരുന്നപ്പോള്‍ എട്ടുമുതല്‍ പത്ത് പൊലീസുകാരെ വരെയാണ് ഗാംഗുലിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇനി വൈ കാറ്റഗറി സുരക്ഷയാണ് താരത്തിനുണ്ടാവുക. ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ താരത്തിന്റെ ബെഹാലയിലെ വസതിയിലും യാത്രകളിലും സ്ഥിരമായി അനുഗമിച്ചിരുന്നു.എന്നാല്‍ പുതിയ വൈ കാറ്റഗറി സംവിധാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ […]
Read more

Recent News