നെസ്‌ലെയുടെ ‘ലോ ഫാറ്റ് പാല്‍പ്പൊടി’ സുരക്ഷിതമല്ല; വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: നെസ്‌ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ പാല്‍പ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ സുരക്ഷിതമില്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ‘ദി ലളിത്’ ഹോട്ടലില്‍ നിന്ന് പരിശോധനയുടെ ഭാഗമായാണ് നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ സാമ്പിള്‍ ശേഖരിച്ചതെന്ന് എഫ്എസ്എസ്എഐ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലെ പരിശോധനയില്‍ സാമ്പിള്‍ 2006ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉല്‍പ്പന്നം ഉപയോഗിക്കരുതെന്ന് ഹോട്ടലിനും, ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഉടനടി നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. തീരുമാനത്തിനെതിരെ നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും എഫ്എസ്എസ്എഐ അറിയിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News