‘അടുത്ത സമരം സർപ്രൈസ്’; ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അത് സർപ്രൈസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശവുമായി ഇന്ത്യാ മുന്നണി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

“ഞങ്ങൾ ഒറ്റക്കെട്ടായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. സമാന്തര സമരങ്ങളല്ല നടക്കുന്നത്. ഒരേയൊരു സമരവും അതിന് ഒരേയൊരു ലക്ഷ്യവുമാണുള്ളത്—ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന സംരക്ഷിക്കാനും യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനും ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്. അടുത്ത സമരം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയില്ല, അത് സർപ്രൈസായിരിക്കും,” രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിന് ശേഷമാണ് ഇന്ത്യാ മുന്നണി നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻസിപി (എസ്‌പി) എംപി സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ നാല് ദിവസമായി ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പരിപാടികൾക്ക് വലിയ ജനപങ്കാളിത്തമുണ്ടായെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ജനങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയും സമർപ്പണത്തോടെയും ഉയർത്തിക്കാട്ടി. ഡൽഹിയിൽ യുവാക്കളും സാധാരണക്കാരും സ്വന്തം മുൻകൈയിൽ ഒത്തുചേർന്ന് പങ്കാളികളായത് ശ്രദ്ധേയമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് തേജസ്വി യാദവ് ആരോപിച്ചു. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യം സംരക്ഷിക്കാൻ എന്ത് ത്യാഗം സഹിക്കാനും പ്രതിപക്ഷം തയ്യാറാണെന്ന് തേജസ്വി പറഞ്ഞു.

ഇ.ഡി., സി.ബി.ഐ., ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ നിയന്ത്രണത്തിലാക്കാൻ ശ്രമം നടക്കുന്നുവെന്നും തേജസ്വി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറും അതിനേക്കാൾ മുന്നോട്ടുപോയെന്നും അദ്ദേഹം വിമർശിച്ചു.

പരമ്പരാഗതമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ജന്തർ മന്തറിൽനിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയത് ഭരണാധികാരികളുടെ ഭയമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു. ജന്തർ മന്തർ തിരിച്ചുപിടിക്കുന്നതിനായി സമരം നടത്തുമെന്നും അവർ അറിയിച്ചു..

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News