രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്ത്. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ തുറന്നടിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രി മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ടെന്നു അമിത് ഷാ പറഞ്ഞു. കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും അതുകൊണ്ട് 2030 വരെ തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ രംഗത്തെത്തി. പഞ്ചാബിൽ നിന്ന് എഎപി സർക്കാരിനെ വേരോടെ പിഴുതെറിഞ്ഞ് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് നിങ്ങൾ രാഷ്ട്രീയം നടത്തിയത്. ഡൽഹിയിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News