‘രാജ്യത്ത് ഇപ്പോൾ സീറ്റ് ചോരിയാണ് നടക്കുന്നത്’; കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. മധ്യപ്രദേശ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരത്തിലാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി മറ്റു പാർട്ടികളിൽനിന്നും എംപിമാരെ രാജിവെപ്പിച്ച് പിന്നീട് ബിജെപി എംപിമാരാക്കി മാറ്റുകയാണ്. വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരിയാണ് നടക്കുന്നതെന്നും കെ.സി വേണു​ഗോപാൽ തുറന്നടിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി ചർച്ചചെയ്തു. പെട്രോൾ, ഡീസൽ, എൽപിജി വില ദിനംപ്രതി വർധിക്കുകയാണ്. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല. യുവാക്കൾ അവരുടെ ഭാവി ഓർത്ത് ആകെ ആശങ്കാകുലരാണ്. എവിടേയും തൊഴിൽ ഇല്ല’,

Leave a Reply

Your email address will not be published. Required fields are marked *