ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ ആണ് ഡി. സുധാകർ കൈകാര്യം ചെയ്തിരുന്നത്. ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.
Post Views: 2



