മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ. ചെങ്കോട്ട – പുനലൂർ ഗാട്ട് റൂട്ടിലാണ് പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് വിസ്ഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചത്. മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിൽ ഈ കോച്ച് ലഭിക്കും. പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും.

ഒരു എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ച്, ഒരു 3-ടയർ എസി കോച്ച്, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ലഗേജ്/ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ഈ ട്രെയിനിലെ കോച്ചുകൾ. ഇവി ക്ലാസ് കോഡിന് കീഴിൽ എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ചിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന നിരക്ക് 515 രൂപ മാത്രമാണെങ്കിലും, മുഴുവൻ ദൂരെയുള്ള യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക് വരുന്നത്.

മധുര – ഗുരുവായൂർ എക്സ്പ്രസിന് പുതിയ ആകർഷണമാണ് വിസ്റ്റാഡോം കോച്ചിന്റെ വരവ്. വലിയ ഗ്ലാസ് ജനലുകളും തിരിക്കാവുന്ന സീറ്റുകളും ഉൾക്കൊള്ളുന്ന ഈ ടൂറിസ്റ്റ് ഫ്രണ്ട്‌ലി കോച്ച് യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ പനോരമിക് കാഴ്ചകൾ സമ്മാനിക്കും. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ചെങ്കോട്ട ചുരത്തിലെ വളഞ്ഞുപുളഞ്ഞ പാതകളും ഹരിതാഭമായ പ്രകൃതിയും മലനിരകളും ഇനി യാത്രക്കാർക്ക് പരമാവധി ആസ്വദിക്കാം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News