Tag: dean kuriakose

തമിഴനാടിന് ദോഷമായത് ഒന്നും ചെയ്തിട്ടില്ല; ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്’; ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്‌നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടില്ല. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ […]
Read more

എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. സിറ്റി ക്രൈം പോലീസിന്റെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ സ്റ്റാഫുകൾ എന്ന വ്യാജേനയാണ് ഇവർ എംഎൽഎയെ ബന്ധപ്പെട്ടത്. മന്ത്രിസഭാ പുനഃസംഘടനയിൽ എംഎൽഎയ്ക്ക് സ്ഥാനം ഉറപ്പിക്കാമെന്നും ഉന്നത നേതാക്കളുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു. ഇതിനായി […]
Read more

പ്ലീഡർ നിയമന വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി. ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമാണ് എംപി പറഞ്ഞത്. ജിയോണയെ പരിചയം ഉണ്ട്. എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തത്. നൂറ് ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത്. യോഗ്യതയാണ് മാനദണ്ഡമെന്നും അഭിഭാഷക എന്ന നിലയിലാണ് ശുപാർശയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ലോയേഴ്സ് കോൺഗ്രസ്‌ പ്രവർത്തകയാണ് ജിയോണ. കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ […]
Read more

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം. അതനുസരിച്ച് കരാർ ഉണ്ടാക്കണം നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണ് വരുന്നത്, കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച കത്ത് നൽകി വിദഗ്ധ സമിതിയില്‍ കേരളത്തിന്‍റെ അംഗത്തെ പുനസ്ഥാപിക്കണം, കേരളത്തോട് സമ്പൂർണ വിവേചനമുള്ളത് കൊണ്ട് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകുന്നു. കേരളത്തോട് ആലോചിക്കാതെയാണ് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ലെന്നും അദ്ദേഹം […]
Read more

ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ

ഡൽഹി : രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read more

Recent News