Tag: Drishyam 3

ദൃശ്യത്തിന് നാലാം ഭാ​ഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമാ ചരിത്രത്തിലെ ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം, ആഗോള ബോക്സ് […]
Read more

‘ദൃശ്യം 3’ തെലുങ്ക് പതിപ്പിന്റെ OTT റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 OTT യിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേർഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ആദ്യ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയ, ഫ്രാഞ്ചൈസിയുടെ തെലുങ്ക് അവകാശങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ […]
Read more

ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ […]
Read more

മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജം; ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി

അടിമാലി: ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമാണെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നാണ് രാജീവിന്റെ ആരോപണം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 2023 ലായിരുന്നു താന്‍ ഈ വാഹനം എടുത്തതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്ത് നാലഞ്ച് ദിവസം കഴിഞ്ഞ് താന്‍ […]
Read more

‘എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ശ്രമിക്കും’; ദൃശ്യം 4 ഉണ്ടാകുമെന്നതിൽ ഉറപ്പില്ലെന്ന് ജീത്തു ജോസഫ്

ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ 200 കോടി നേട്ടമാണ് ദൃശ്യം സ്വന്തമാക്കിയത്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ എന്ന റെക്കോർഡ് നേരത്തെ ദൃശ്യം സ്വന്തമാക്കിയിരുന്നു. വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ദൃശ്യം 4 നെ പറ്റിയുള്ള ചർച്ചകളാണ് സജീവമാകുന്നത്. ദൃശ്യം 4 സംഭവിക്കുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടയിൽ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. […]
Read more

‘ദൃശ്യം 3’ യുടെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ പുറത്ത്

മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. അടുത്തിടെ ദൃശ്യം 3യുടെ ട്രെയിലർ റിലീസ് ചെയ്‍തിരുന്നു. മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്ന സൂചനകളാണ് നൽകുന്നത്. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 10 കോടി കവിഞ്ഞുവെന്നാണ് സൗത്ത് […]
Read more

‘ദൃശ്യം 3’ ബുക്കിംഗ് തുടങ്ങി

മലയാളികൾ കാത്തിരുന്ന ചിത്രം ദൃശ്യം 3 യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും നിറയ്ക്കുന്ന ഡയലോ​ഗുകൾ ഉൾപ്പെടുന്ന ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. തന്‍റെ […]
Read more

Recent News