ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ വ്യാജമാണെന്നും യാഥാർഥ്യത്തെ വളച്ചൊടിച്ച റിപ്പോർട്ടുകളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലിനെക്കുറിച്ചും ഇറാനിയൻ മധ്യസ്ഥരെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധികീകരിച്ച പുതിയ വാർത്ത എപ്പോഴത്തെയും പോലെ വ്യാജമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സാമൂഹികമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്. യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉ​ദ്യോ​ഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് […]

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

ടെഹ്‌റാൻ: യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. ടെഹ്റാനിൽ നടക്കുന്ന സംസ്കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുക്കും. യു എസ് -ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ […]

ഖമനയിയുടെ സംസ്‌കാര ചടങ്ങ്; ഇന്ത്യന്‍ സംഘം പങ്കെടുക്കും

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘം ഇറാനിലെത്തും. ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍, വിദേശകാര്യ സഹമന്ത്രി പ്രബിത്ര മാര്‍ഗരിത എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റ് ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി മസൂദ് പെസഷ്‌കിയാന്‍ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണച്ചതിന് പിന്നാലെയാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമേ രാജ്യത്തെ […]

വേണ്ടി വന്നാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി

ജറുസലേം: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ ശക്തമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ ആവശ്യമെന്ന് കണ്ടാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ആവർത്തിക്കുകയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. 2006-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇറാനിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത രണ്ട് ശക്തമായ ആക്രമണങ്ങൾ ഞങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമായി വരികയാണെങ്കിൽ മൂന്നാമതൊരു തവണ കൂടി ഞങ്ങൾ ഇറാനെ ആക്രമിക്കുക തന്നെ ചെയ്യും,” […]

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക

ലെബനൻ: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്. തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നബാച്ചി അല്‍-ഫൗഖ പ്രദേശത്തെ ഫറാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ജംഗ്ഷന് സമീപമാണ് ഇസ്രയേലിന്റെ ആക്രമണം. പിന്നീട് പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് തെക്കന്‍ ലെബനോണിലെ […]

ഹിജാബില്ലാതെ പാട്ട് പാടിയതിനു ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ

ഹിജാബില്ലാതെ പാട്ട് പാടിയ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ. ഖോമിലെ ക്രിമിനൽ കോടതിയാണ് പരസ്തൂ അഹമ്മദിക്ക് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽ നിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികൾ പങ്കെടുക്കുന്നതിനും വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 2024ൽ യൂട്യൂബ് ചാനലിൽ നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് പരസ്തൂ അഹമ്മദി അറസ്റ്റിലായിരുന്നു. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.പരസ്തൂവിന്റെ […]

‘ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറും’; ധാരണാപത്രം പുറത്തുവിട്ട് ഇറാൻ

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു. ശേഷം ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യുമെന്നും ഹോർമുസിൽ പിന്നീട് ഇറാൻ പണം ഈടാക്കുമെന്നും ധാരണാപത്രത്തിലുണ്ട്. അതേസമയം,ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി […]

ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത് കുഴപ്പമില്ലെന്ന് ഡൊണാൾഡ് ട്രംപ്

പാരീസ്: ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത്കൊണ്ട് പ്രശ്‌നമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മറ്റു രാജ്യങ്ങൾക്ക് ഇത് ഉണ്ടെങ്കിൽ, അവർക്ക് ഇത് ഇല്ലാത്തത് അൽപ്പം അനീതിയാണ് എന്നും ട്രംപ് പറഞ്ഞു. ‘സൗദി അറേബ്യക്കും ഖത്തറിനും മിസൈൽ ഉണ്ടെങ്കിൽ, ഞാൻ പറയും ഇറാനും കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല’ ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഒന്നാംഘട്ട കരാർ ഫ്രാൻസിൽ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. മിസൈലുകളല്ല പ്രശ്‌നമെന്നും ആണവായുധമാണ് പ്രശ്‌നമെന്നും ട്രംപ് വ്യക്താക്കി. മിസൈലുകൾക്ക് ചെറിയ ആഘാതങ്ങളെ […]

കളി കഴിഞ്ഞതിന് പിന്നാലെ ഇറാൻ ടീമിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് യുഎസ് അധികൃതർ

ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് അമേരിക്കയിൽ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ രാജ്യം വിടാൻ ഇറാൻ ടീമിനോട് യുഎസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കടുത്ത മത്സരത്തിന് ശേഷം കളിക്കാർക്ക് വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ തങ്ങളുടെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ അധികൃതർ നിർദ്ദേശം നൽകിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി വെളിപ്പെടുത്തി. അമേരിക്കയുടെ ഈ […]

അമേരിക്കയില്‍ പന്ത് തട്ടാനൊരുങ്ങി ഇറാൻ; മത്സരം ചൊവ്വാഴ്ച

ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് ആക്രമണം നടത്തിയതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലായി. ഒരു ഘട്ടത്തില്‍ ഇറാന്‍ കളിക്കാനില്ലെന്നറിയിച്ചിരുന്നു. തുടർന്ന് ഫിഫയുടെ ഇടപെടലിലാണ് ഇറാൻ ലോകകപ്പിലേക്കെത്തിയത്. പക്ഷെ, അപ്പോഴും ഇറാന് സുരക്ഷയൊരുക്കാനാകില്ലെന്ന അമേരിക്കയുടെ പ്രതികരണം വിവാദമായി. അമേരിക്കയില്‍ നിന്ന് ഇറാന്റെ മത്സരം മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നും ആവശ്യമുയര്‍ന്നു.പക്ഷെ, ഫിഫ ഇത് അനുവദിച്ചില്ല. പക്ഷെ, അമേരിക്കയിലാണ് കളിയെങ്കിലും മത്സരദിവസം മാത്രമാണ് ടീമിന് അമേരിക്കയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കളി […]