ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. ‘പതിറ്റാണ്ടുകളായി അറബ് മേഖലയിൽ ഇറാൻ നടത്തുന്ന […]
Tag: IRAN
ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവിയും ഇറാനിലേക്ക്
ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴി തെളിഞ്ഞാ പാക് സേനാ മേധാവി ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ഇറാന്റെ 25 ശതമാനം മരവിപ്പിച്ച […]
പശ്ചിമേഷ്യയിൽ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ ചർച്ച നടത്തി ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ. ബുധനാഴ്ച ആയിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം ആണ് നടത്തിയത്. വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്. കൂടാതെ, മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ഇരുനേതാക്കളും വിശദമായി […]
ഇറാനുമായുള്ള യുദ്ധം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി ഏകദേശം 2.3 ബില്യൺ മുതൽ 2.8 ബില്യൺ ഡോളർ വരെയുള്ള സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒരു പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി പുറത്തുവിടുന്ന ആദ്യത്തെ വിശദമായ നഷ്ടക്കണക്കാണിത്. എന്നാൽ, ഈ കണക്കിൽ മേഖലയിലെ അമേരിക്കൻ സൈനിക […]
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; 2026 ലോകകപ്പ് ഇറാന് അമേരിക്കയില്‍ കളിക്കും
വാഷിംഗ്ടണ്‍: 2026ലെ ഫിഫ ലോകകപ്പിലെ ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്കി. ഇറാന് തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് […]
അമേരിക്ക പരാജയപ്പെട്ടു; മിസൈൽ-ആണവ പദ്ധതികളിൽ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യൻ സംഘർഷത്തിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. ഹോർമൂസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമൂസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് […]
‘ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം’; ഉപാധികൾ വെച്ച് ഇറാൻ
ദുബായ്: ഇറാന് മേൽ ഇനി ആക്രമണമുണ്ടാകില്ലെന്ന ഗ്യാരണ്ടി നൽകിയാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന് ഇറാൻ. അമേരിക്കയ്ക്ക് രേഖാമൂലം നൽകിയ നിലപാടുകളിലാണ് ഇറാൻ ഉപാധികൾ അറിയിച്ചിരിക്കുന്നത്. ഹോർമൂസ് വിഷയത്തിൽ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അയൽ രാജ്യങ്ങളാണ് പ്രധാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ഹോർമൂസിൽ സ്തംഭിച്ച നാവികരെ സ്വതന്ത്രരാക്കണമെന്ന് ഒമാൻ വ്യക്തമാക്കി. ഇറാന്റെ പുതിയ നിലപാട് സമ്മർദമായും വഴങ്ങലായും വ്യാഖാനിക്കാവുന്നതാണ്. ഇനി ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ആദ്യം വേണമെന്നും ഇതോടെ ഹോർമൂസ് തുറക്കുന്നത് ആലോചിക്കുമെന്നും […]
ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി
മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു […]
ഹോർമുസിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ
ടെഹ്റാൻ: ഹോർമുസിൽ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ചരക്കുകപ്പലിനു നേരെ ഇറാന്റെ സായുധ വിഭാഗമായ ഐആർജിസി വെടിയുതിർത്തത്. വെടിവെപ്പിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ ഗൺബോട്ടുകളിൽ നിന്നാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായതെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്. യാതൊരുവിധത്തിലുള്ള മുന്നറിയിപ്പും ഇല്ലാതെയാണ് ഗൺബോട്ടുകളിൽനിന്നും വെടിയുതിർത്തതെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. എന്നാൽ ഏതു രാജ്യത്തിൻറെ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി […]
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നു; യുദ്ധഭീഷണിയുമായി ഇറാനും യുഎസും
ടെഹ്റാൻ: വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ യുദ്ധഭീഷണിയുമായി ഇറാനും യുഎസും. സമാധാനചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയില്ലെങ്കിൽ ഇന്ന് വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതോടെ ഇറാൻ ആക്രമിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. വെടിനിർത്തൽ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് ബ്ലൂംബർഗ് ന്യൂസിനോട് പറഞ്ഞു. ഇറാൻ പലതവണ വെടിനിർത്തൽ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഭീഷണികളുടെ നിഴലിലുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധത്തിലിറക്കാനുള്ള പുതിയ […]
