Tag: MISSING

കാശിയിലേക്ക് എന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് ഒരുമാസം; സംശയങ്ങൾ ഉയർത്തി അച്ഛൻ

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും അച്ഛൻ പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛൻ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് ഇറങ്ങിയത്. ഒടുവിൽ ശിവസൂര്യയെ തേടി […]
Read more

നേപ്പാൾ മിന്നൽപ്രളയം: ഓസ്‌ട്രേലിയൻ പൗരന്മാരായ നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരത്വമുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), മക്കളായ രുദ്ര ശ്രീധരൻ അയ്യർ (20), റിഷബ് ശ്രീധരൻ അയ്യർ (23) എന്നിവരുമായാണ് ബന്ധപ്പെടാൻ കഴിയാത്തത്. ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8.45ഓടെ റാസുവ ജില്ലയിലെ സ്യാഫ്രുബെസി പ്രദേശത്താണ് നാലുപേരെയും അവസാനമായി കണ്ടത്. ബാഗ്മതിയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹിമാലയൻ ഗ്ലേസിയർ ട്രക്കിങ് സംഘത്തിന്റെ ഭാഗമായി മാതാപിതാക്കളും പ്രായപൂർത്തിയായ രണ്ട് […]
Read more

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് […]
Read more

പുസ്തകം വാങ്ങാൻ ഇറങ്ങിയ, 12 കാരിയെ കാണാനില്ല

കൊച്ചി: ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ഇന്നലെ രാവിലെ പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ […]
Read more

കൊല്ലത്ത് ക്ഷേത്രദർശനത്തിന് പോയ അമ്മയെയും മക്കളെയും കാണാതായി

കൊല്ലം: കൊല്ലത്ത് ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതായി. കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്ന് പേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് […]
Read more

ഇന്ത്യന്‍ നാവികനെ യുക്രെയ്ന്‍ തീരത്ത് വെച്ച് കാണാതായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികനെ യുക്രെയ്ന്‍ തീരത്ത് കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡി(20)യെയാണ് ഈ മാസം രണ്ട് മുതല്‍ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ് ദീപക്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കൂടുംബം ആവശ്യപ്പെട്ടു. ജൂലൈ രണ്ടിന് ദീപക് ദുഡ്ഡിയെ കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഒഡെസയ്ക്ക് […]
Read more

ഡൽഹിയിൽ രാഹുൽ ​ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ

ന്യൂഡൽഹി: ഡൽഹിയിലെ വിവിധഭാ​ഗങ്ങളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ. രാഹുൽ​ഗാന്ധിയുടെ ചിത്രം സഹിതമുള്ള ‘മിസ്സിങ്’ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ആരാണ് തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രകളെച്ചൊല്ലി ബിജെപി നിരന്തരം വിമർശനം തുടരുന്നതിനിടെയാണ് ഡൽഹിയിൽ ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിജെപി ദേശീയ വക്താവ് ഷെഹ്സാ​ദ് പൂനാവാലെയും കഴിഞ്ഞദിവസം രാഹുൽ ​ഗാന്ധിക്കെതിരേ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. രാ​ഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവ് അല്ല ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ ആണെന്നായിരുന്നു […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ […]
Read more

കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ 18 ദിവസമായിട്ടും കുട്ടി എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. പെൺകുട്ടിയെ വീടിന് സമീപത്ത് വച്ച് ഏതാനും പേര്‍ കടത്തിക്കൊണ്ടു പോയെന്നാണ് രക്ഷിതാക്കൾ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു […]
Read more

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്ത് ആണ് അപകടത്തിൽപ്പെട്ടത്. മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തി കരയിലെത്തിയെങ്കിലും സുജിത്തിന് നീന്തി കരയിലെത്താൻ സാധിച്ചില്ല. സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് […]
Read more

Recent News