Tag: morphing

‘ദേവര’യിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി ജൂനിയർ എൻടിആർ

ദേവരയിലെ ‘ചുട്ടമല്ലെ’ ഗാനത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമിച്ച മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ നടൻ ജൂനിയർ എൻടിആർ രംഗത്ത്. ജാൻവി കപൂറിനൊപ്പമുള്ള ഗാനരംഗങ്ങളാണ് കൃത്രിമമായി മാറ്റി പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള […]
Read more

കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി

മലപ്പുറം: കൊച്ചിയ്ക്ക് പിന്നാലെ മലപ്പുറത്തും കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി. 12 കോളേജുകളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണാഘോഷ ദിവസങ്ങളില്‍ കോളേജുകളില്‍ നടന്ന പെണ്‍കുട്ടികളുടെ ആഘോഷ ദൃശ്യങ്ങളാണ് പലയിടങ്ങളിലും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അരീക്കോട് പൊന്നാനി മേഖലകളില്‍ നിന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. പണമടച്ചാല്‍ ചിത്രങ്ങള്‍ […]
Read more

കൊച്ചിയിൽ വീണ്ടും മോര്‍ഫിംഗ് പരാതി; പൊലീസ് കേസെടുത്തു

കൊച്ചി: തൃക്കാക്കരയിലെ ഭാരത മാതാ കോളേജിലെ മോര്‍ഫിങ് കേസിന് പിന്നാലെ കൊച്ചിയില്‍ വീണ്ടും മോര്‍ഫിംഗ് പരാതി. വാഴക്കുളം സ്വദേശിയായ യുവതിയുടെ ചിത്രങ്ങള്‍ ഇവരുടെ ബന്ധു ടെലഗ്രാം ഗ്രൂപ്പുകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായാണ് പരാതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ കയ്യിലുള്ള ചിത്രങ്ങളുമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തില്‍ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയുടെ ബന്ധുവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ വാഴക്കുളം സ്വദേശിയായ യുവതി […]
Read more

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

മലപ്പുറം: സോഷ്യൽ മീഡിയകളിൽ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നിന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തതെന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി. നിതിനെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ […]
Read more

Recent News