Tag: Train Accident

കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരുക്കേറ്റത്. രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം […]
Read more

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിൻ്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സി​ഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ […]
Read more

മൊറീനയിൽ ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, ട്രെയിനിടിച്ച് നാല് മരണം

മൊറീന: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. നോർത്ത് സെൻട്രൽ റെയിൽവേയിലെ ഝാൻസി ഡിവിഷനിലെ ഹേതംപൂർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15 ഓടെയാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്. ഫിറോസ്പൂർ-സിയോണി പാതാൽക്കോട്ട് എക്സ്പ്രസ് ഇടിച്ചാണ് മരണം. ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ ട്രെയിനിനുള്ളിൽ തീപിടുത്തമുണ്ടെന്ന് നിലവിളിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രെയിനിൽ തീപിടുത്തം […]
Read more

കണ്ണൂരിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു

കണ്ണൂർ: കണ്ണൂർ നടാലിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലത (60) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ റെയിൽവേ ഗെയ്റ്റ് കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. അവിവാഹിതയാണ്.
Read more

എറണാകുളത്ത് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനിനടിയിലേക്ക് വീണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയതിന് പിന്നാലെയാണ് യുവതി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചത്. എന്നാൽ, കാൽവഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു. ബാഗിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് […]
Read more

Recent News