തൃശൂർ: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. തൃശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി. എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുക്കുക.
കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ഒരുക്കിയിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം ഒക്ടോബർ 16ന് വിജയ് നിർവഹിക്കും. കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിൽ കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
വിജയ് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനും പദ്ധതിയിടുന്നതായാണ് വിവരം. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
കല്യാൺ ഗ്രൂപ്പ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്കാണ് ഒരുങ്ങുന്നത്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.



