ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് തെറിച്ചു വീണ് യുവാവ്

തൃശൂർ: ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ഷോക്കേറ്റു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം വെച്ചാണ് സംഭവം.ഗുഡ്‌സ്‌ ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിനു മുകളിൽ കയറിയ യുവാവ് ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു.

വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഉടൻ റെയിൽവേ അധികൃതർ ലൈൻ ഓഫ് ചെയ്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *