തിരുവനന്തപുരം ∙ സിഎംആർഎലിന് ഐടി സേവനം നൽകിയതിന്റെ രേഖകൾ ചോദിച്ച എസ്എഫ്ഐഒയോട്, സേവനം സംബന്ധിച്ച ആശയവിനിമയമെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖയില്ലെന്നും ടി.വീണയുടെ മറുപടി. ശശിധരൻ കർത്തായും ടീമുമായി നേരിട്ടായിരുന്നു ഐടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. അതുകൊണ്ട് ഈ യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെ രേഖകൾ ഒന്നുമില്ലെന്ന് വീണ മറുപടി നൽകി. വർഷങ്ങൾക്കു മുൻപേ എക്സാലോജിക് കമ്പനി അടച്ചുപൂട്ടിയതിനാൽ, കമ്പനിയിലെ കംപ്യൂട്ടറിൽ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ലഭ്യമല്ലെന്നായിരുന്നു മൊഴി. എസ്എഫ്ഐഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് വീണയുടെ മൊഴികളും വ്യക്തമായത്.
ഒന്നിനും രേഖയില്ലെന്ന് ടി.വീണ
