അമ്പലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് കുട്ടനാട്ടിലെ യുഡിഎഫ് എംഎൽഎയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എംഎൽഎ ആയ ഒരാൾ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മാത്രമല്ല, റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ കടുത്ത പരിഹാസം ഉന്നയിച്ചു. താൻ അവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണിക്കില്ലെന്നും അദ്ദേഹത്തെ പറഞ്ഞു .അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും ജെ സുധാകരൻ കൂട്ടിച്ചേർത്തു.
Related Posts
പോക്സോ കേസ്; ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ്…
നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചിട്ടു; യുവാവിന് പരിക്ക്
തിരുവനന്തപുരം: നിയന്ത്രംവിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്കു ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്.…
‘അമ്മ’ അഡ്ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് നടി ആശ അരവിന്ദ്
കൊച്ചി: അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി. നടി ആശ അരവിന്ദ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. കൂട്ടരാജി സമര്‍പ്പിച്ച മുന്‍…
