KSEB സോളാർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സോളാർ അഴിമതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് . ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്‌ടമെന്നാണ് വിലയിരുത്തൽ. പാതി വഴിയിൽ പദ്ധതി നിലച്ചിരുന്നു. കോട്ടയം, കാസർ​ഗോഡ് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ ​ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂരിൽ ഒരു മെ​ഗാവാട്ട് സോളാർ പദ്ധതിയ്ക്കായി കരാർ നൽകിയത്.

ഇതിൽ 2.48 കോടി രൂപ ‌ചെലവഴിച്ച് കഴിഞ്ഞു. എന്നാൽ പദ്ധതി എവിടെയും എത്തിയിട്ടില്ല. കാസർ​ഗോഡ് ജില്ലയിൽ മയിലാട്ടിയിൽ ​ഗ്രിഡ‍് ബന്ധിത സോളാർ ആയിരുന്നു ആരംഭിക്കാൻ ഉദേശിച്ചിരുന്നത്. ഇതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതി നടന്നതായാണ് ഉയർന്ന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *