കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം . കുവൈത്തിലെ അതീവ സുരക്ഷാ മേഖല ആയ നാഷണൽ ഗാർഡ് സൈറ്റിൽ വ്യാഴായ്ച്ചയാണ് ഇറാന്റെ ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു . ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത് . ആക്രമണത്തിൽ സൈനിക സാമഗ്രികകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു . ആക്രമണം നടന്ന സമയം സൈനികർ സുരക്ഷിത സ്ഥാനത്തായിരുന്നതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല – വക്താവ് വ്യക്തമാക്കി . അതേസമയം എമർജൻസി ടീമുകൾ സംഭവസ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു .രാജ്യത്തെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും ജനറൽ ജദാൻ ഫാദൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *