റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദിയ എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബിയയുടെ ദേശീയ വിമാന കമ്പനിയാണ് സൗദിയ എയർലൈൻസ്. ഏപ്രിൽ 11 മുതൽ ദുബായ് , അബുദാബി , അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നും അബുദാബി , ദുബായ് , അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഭാഗികമായി തുടങ്ങുന്നത് . മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച് വിമാനത്തിന്റെ സമയം പോലുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് സൗദിയയുടെ ഔദ്യോഗിക ആപ്പോ വെബ്സൈറ്റോ വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് നിർദേശിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിൽ വരുന്നത് അനുസരിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ എയർലൈൻ വ്യക്തമാക്കി.
Related Posts
ഹജ്ജ് സർവീസുകൾ പൂർണമായി; അവസാന സർവീസുമായി അഹമ്മദാബാദിലേക്ക് പറന്ന് സൗദിയ
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ…
ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് തീയതികളിൽ മാറ്റം
സൗദി അറേബ്യയിൽ നടക്കുന്ന 2027-ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് തീയതികളിൽ മാറ്റം വരുത്തി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. മേഖലയിൽ…
യാത്രക്കാർ കൂടി; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
ദുബായ്: ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളുടെ…
