നീലഗിരിയിൽ വീട്ടിനകത്തു കയറി പുള്ളിപ്പുലി ; പിടികൂടി ഉൾക്കാട്ടിൽ വിട്ടയച്ചു

നീലഗിരി: വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. ഊട്ടിക്ക് സമീപം മായാറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പുലി കുടുങ്ങിയത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ പുലി നായയെ വേട്ടയാടുന്നതിനിടെയാണ് വീട്ടിനുള്ളിൽ കയറിയത്. ഇത് കണ്ട വീട്ടുടമ ഭയന്ന് വീടിന്റെ വാതിൽ പൂട്ടുകയും ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിലുണ്ടായിരുന്ന പുലിയെ പുറത്തേക്ക് വിടാൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനാൽ പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഏകദേശം ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെയോടെ പുലിയെ കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ പുലിയെ പിന്നീട് മുതുമലൈ ദേശീയോദ്യാനത്തോട് ചേർന്ന സിഗൂർ വനമേഖലയിലെ ഉൾക്കാട്ടിൽ വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *