വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Related Posts
സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിലായി
പത്തനംതിട്ട: സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിൽ. സിജോ, ബെന്നി, റെജി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.…
പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടി
ബെംഗളൂരു: കർണാടകയിലെ ദാവൺഗരെയിൽ പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ്…
ട്രെയിൻ ശുചീകരണത്തിടെ തലയില്ലാത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി
ലഖ്നൗ: ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി . ഉത്തർ പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഗോംതിനഗർ എക്സ്പ്രസിനുള്ളിലാണ്…
