മസ്കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ‘സ്റ്റോൾട്ട് മഗ്നീഷ്യം’ എന്ന എണ്ണ കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ പറഞ്ഞു. സൗത്ത് ഷർഖിയ ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയും ഒമാനി ടെറിട്ടോറിയൽ ജലാതിർത്തിക്ക് പുറത്തുമായുമാണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കപ്പൽ ആക്രമിക്കപ്പെടുകയും തുടർന്ന് എഞ്ചിൻ റൂമിൽ തീപിടിക്കുകയായിരുന്നുവെന്നും കേന്ദ്രം അറിയിച്ചു.
Related Posts
ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ഇനി പുതിയ നിയമം
മസ്കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന്…
ഒമാന്റെ എണ്ണക്കയറ്റുമതിയിൽ 2.7% വർധനവ്
മസ്കത്ത്: ഒമാന്റെ എണ്ണക്കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 മെയ് അവസാനത്തോടെ രാജ്യത്തെ എണ്ണക്കയറ്റുമതി 2.7 ശതമാനം വർധിച്ച് 12,94,96,300…
ദുബായിൽ കൂടുതൽ ഗുൽമോഹറുകൾ നടപ്പിലാക്കാൻ നിർദ്ദേശം
ദുബായ് : എമിറേറ്റിന്റെ തെരുവുകളിലും പാർക്കുകളിലും ഗുൽമോഹർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ്…
