കനേഡിയൻ നായകന് പിന്നിൽ ബിഷ്ണോയ്

ന്യൂഡൽഹി: ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരേ ഐസിസി അന്വേഷണം നടത്തുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടൂർണമെന്റിൽ കിവീസിനെതിരായ കാനഡയുടെ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. മത്സരത്തിലെ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ ഒരു ഓവർ സംശയാസ്പദമാണ്. വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന നിർണായക വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. മാത്രമല്ല, ആരോപണവിധേയനായ ബജ്‌വ കാനഡയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവന്നതിലും സംഘത്തിന് പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഷ്ണോയ് ഗാങ് കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട സംഘമാണ്.

Leave a Reply

Your email address will not be published. Required fields are marked *