സ്വർണവിലയില്‍ നേരിയ ഇടിവ്; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഇടിഞ്ഞത് 280 രൂപയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

രാജ്യാന്തര തലത്തിലും സ്വര്‍ണവില കുറഞ്ഞ് തന്നെയാണ്. അതിന്റെ സ്വാധീന ഫലമായി കൂടിയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2350 രൂപയുമാണ് ഇന്നത്തെ വില.

യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്ന് കൊണ്ടുപോകാന്‍ നിശ്ചയിച്ചതും ഇറാന്‍-അമേരിക്ക സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ഉള്‍പ്പെടെ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *