ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള നാളെ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ കാർഷിക സാമ്പത്തിക ഉത്സവങ്ങളിലൊന്നായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളക്ക് നാളെ തുടക്കമാകും. ഒക്ടോബർ 14 വരെ നീണ്ടുനിൽക്കുന്ന ഈ വാർഷിക മേള രാജ്യത്തെ തന്നം ഏറ്റവും വലിയ ഈന്തപ്പഴ വിപണന സീസണുകളിൽ ഒന്നാണ്. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും ഈ മേളയിൽ പങ്കാളികളാകും. ഈന്തപ്പഴ വിപണനത്തിന് പുറമെ സാംസ്കാരിക, വിനോദസഞ്ചാര, വിനോദ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

ഖസീം പ്രവിശ്യയുടെ പാരമ്പര്യ കാർഷിക പൈതൃകം വിളിച്ചോതുന്ന റൂറൽ ഫാം, കിങ് ഖാലിദ് കൾച്ചറൽ സെന്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാ-സാംസ്കാരിക പരിപാടികൾ നടക്കുക. 1.1 കോടിയിലധികം ഈന്തപ്പനകളുള്ള ഖസീം പ്രവിശ്യയിൽ പ്രതിവർഷം ശരാശരി 5,78,000 ടൺ ഈന്തപ്പഴമാണ് ഉൽപാദിപ്പിക്കുന്നത്. പ്രതിവർഷം ഏകദേശം 320 കോടി സൗദി റിയാലിന്റെ സാമ്പത്തിക ഇടപാടുകൾ ഈ സീസണിലൂടെ ഇവിടെ നടക്കും. നേരിട്ടുള്ളതും അല്ലാത്തതുമായ 4,000-ലധികം തൊഴിലവസരങ്ങൾ മേളയുടെ ഭാ​ഗമായി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *