തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടർന്ന് കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും.
