സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട ചിത്തത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻമെൻറ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
