ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ്സ് എയർ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ 228 യാത്രക്കാരും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഉണ്ടായ എഞ്ചിൻ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ഉടനെ ടേക്ക് ഓഫ് നിർത്തിവെക്കുകയും റൺവേയിൽ അടിയന്തിര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്നും എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ടേക് ഓഫിനിടെ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, 6 പേർക്ക് പരിക്ക്
