ബെംഗളൂരു: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി കർണാടക സർക്കാർ. വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നുന്നതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ ശുപാർശ കർണാടക സർക്കാർ അംഗീകരിക്കുകയായിരുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ പത്രവായന കുട്ടികളെ സഹായിക്കുന്നതിനോടപ്പം പൊതുവിജ്ഞാനം , ഭാഷ സ്വാധീനം എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്. വായന സംസ്കാരം വളർത്തുക എന്നതാണ് ലക്ഷ്യം. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ നിർബന്ധമായും 10 മിനിറ്റ് കന്നഡ പത്രം വായിക്കണം. സർക്കാർ , സ്വകാര്യ സ്കൂളുകൾക്കും, റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾക്കും ഇത് ബാധകമാണ്. കൂടാതെ, കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള വിവിധ നടപടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
Related Posts
മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്’; ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.…
നീറ്റ് യുജി പരീക്ഷ റദ്ദാക്കി
ഡൽഹി: 2026ലെ നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്ന് റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന്…
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നിർണായക നീക്കവുമായി കർണാടക സർക്കാർ
ബംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കോളേജുകൾ കേന്ദ്രീകരിച്ച്…
