ബി​ഗ്ബോസിൽ വെള്ളവും ​ഗ്യാസുമില്ലേ? പുതിയ സീസണിൽ കടുത്ത ടാസ്കുകൾ

ബി​ഗ് ബോസ് മലയാളം സീസൺ 8 മൂന്നാമത്തെ എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. രസകരമായ മുഹൂർത്തങ്ങളുമായി ഷോ മുന്നോട്ട് പോകുമ്പോഴും പലരും ഇപ്പോഴും ട്രാക്കിലേക്ക് എത്തിയിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ വീക്കിലി ടാസ്ക് ആണ് ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികൾ മുഴുവനുമുള്ളത് ബിഗ്‌ബോസ് സിറ്റിയിൽ ആണെന്നും പെട്ടന്ന് നടന്ന ഒരു പ്രകൃതി ദുരന്തത്തിൽ സിറ്റി നശിച്ചുപോയെന്നും ആ സിറ്റി വീണ്ടെടുക്കാനായി മത്സരാർത്ഥികൾ ശ്രമിക്കുന്നതുമാണ് ടാസ്ക്.

ഇതിനായുള്ള ഓരോ ടാസ്കും ലീഡറായ ജസീലയോടും അനുയായികളായ സുമേഷ് ചന്ദ്രനോടും മൃദുല വിജയിയോടും ആണ് ബി​ഗ് ബോസ് പറയുക. ഇവരാകും ആ ടാസ്ക് ആര് ചെയ്യുമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ബെഡ് റൂം വീണ്ടെടുക്കുന്നത് ആയിരുന്നു ടാസ്ക് എങ്കിൽ പിന്നാലെ കുടിവെള്ളം വീണ്ടെടുത്തത് ആയിരുന്നു ടാസ്ക്. പലതുള്ളി പെരുവെള്ളം എന്നതായിരുന്നു ടാസ്കിന്റെ പേര്. ഹൗസിൽ വെള്ളം ഉണ്ടായിരുന്നില്ല ഒപ്പം ​ഗ്യാസും. പിന്നാലെ ടാസ്ക് ബി​ഗ് ബോസ് നൽകുകയായിരുന്നു.

വെള്ളം ലഭിക്കാനായി ടാസ്ക് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന ടാങ്കിൽ പൈപ്പിൽ നിന്നും വെള്ളം പിടിച്ച് നിറയ്ക്കുക എന്നതായിരുന്നു ടാസ്ക്. ഇതിനായി ബി​ഗ് ബോസ് നൽകിയ ടാസ്ക് തുകയിൽ നിന്നും 20,000 രൂപ നൽകുകയും ചെയ്തു. ലോലീറ്റ, കടൽ കൊമ്പൻ എന്നിവരാണ് ടാസ്ക് ചെയ്തത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം ആണിതെന്നും ഡിസിഷനും, ചെയ്യുന്നവരും ഇംപോർട്ടന്റ് ആണെന്നും മനസിലാക്കി തന്നുവെന്നുമായിരുന്നു ലീഡർ ജസീല പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *