ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ ഏപ്രിൽ 29 ന് വിവാഹിതരാകുന്നു. ഏപ്രിൽ 29 ന് രാത്രി 11:13 ന് ഉള്ള ശുഭ മുഹൂർത്തത്തിൽ ആണ് വിവാഹം.
ശാന്തമായ ആത്മീയ അന്തരീക്ഷത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. സ്വാഗത ചടങ്ങുകൾ മുതൽ അന്തിമ അനുഗ്രഹങ്ങൾ വരെയുള്ള ഓരോ നിമിഷവും സനാതന ധർമ്മത്തിന് അനുസൃതമായി ആണ് ഒരുക്കിയിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വേദിക പാരമ്പര്യത്തിന്റെ പവിത്രത പ്രതിധ്വനിക്കുന്ന രീതിയിലാണ് വിവാഹ ചടങ്ങുകൾ.
വിവാഹ ചടങ്ങുകൾക്ക് ശേഷം, ആഘോഷങ്ങൾ ഹൈദരാബാദിലായിരിക്കും . മെയ് ഒന്നിന് വിവാഹ സൽക്കാര ചടങ്ങുകൾ നടക്കും. ചലച്ചിത്ര താരങ്ങൾ, പ്രമുഖർ, കുടുംബാംഗങ്ങൾ, എന്നിവരെ സ്വാഗതം ചെയ്യുന്ന പരിപാടിയായിരിക്കും ഹൈദരബാദിൽ നടക്കുക.
