ചില സിനിമകളില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് താപ്‌സി പന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളാണ് താപ്‌സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് താപ്‌സി സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തനിക്ക് അഭിനയ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. ചില സിനിമകളില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണമാണ് താരം തുറന്നു പറയുന്നത്. നയന്‍ദീപ് രക്ഷിതിന് നല്‍കിയ അഭിമുഖത്തിലാണ് താപ്സിയുടെ വെളിപ്പെടുത്തല്‍. നായകന്‍ പറഞ്ഞതു കൊണ്ട് മാത്രം കാരണമൊന്നും അറിയിക്കാതെ തന്നെ മാറ്റിയിട്ടുണ്ടെന്നാണ് താപ്സി പറയുന്നത്.

‘പല സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുണ്ട്. നായകന്‍ പറഞ്ഞതു കൊണ്ട് എന്നെ മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. ദൈവത്തിന് അറിയാം എന്താണ് കാരണമെന്ന്. ഞാന്‍ പല കാരണവും ചിന്തിച്ചു നോക്കി. അദ്ദേഹത്തിന് ഇന്‍സെക്യൂരിറ്റിയാകാമെന്നും, ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടിയാകാമെന്നുമൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ എനിക്കൊരു കാരണം വേണമെന്ന് പറഞ്ഞു. കാരണമൊന്നും പറഞ്ഞില്ല, അദ്ദേഹത്തിന് നിങ്ങള്‍ നായികയായി വേണ്ടെന്ന് മാത്രം പറഞ്ഞു.അതേസമയം ആ സംവിധായകനൊപ്പം പിന്നീട് ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. തന്നെ മാറ്റുന്നതിനായി പറഞ്ഞ ഏറ്റവും മോശം കാരണവും താപ്സി പങ്കുവെക്കുന്നുണ്ട്. ”കുറേ മുമ്പുണ്ടായ സംഭവമാണ്. നായകന്റെ ഭാര്യയ്ക്ക് നിങ്ങളെ ഇഷ്ടമായില്ലെന്നാണ് പറഞ്ഞത്. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല’-താപ്‌സി പറയുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News