കോഴിക്കോട്: ബേപ്പൂരിൽ മുഹമ്മദ് റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കുമെന്ന് പി വി അൻവർ. മറിച്ചു സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും അൻവർ പറഞ്ഞു. 65000 ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോളും വ്യക്തിഹത്യ നടത്തിയെന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിൽ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്തുകൊണ്ടാണ് റിയാസ് മറുപടി പറയാത്തതെന്നും പി വി അൻവർ ചോദിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധ വോട്ടുണ്ട്. കോഴിക്കോട്ടെ എൽഡിഎഫ് തോൽവിക്ക് പിന്നിലെ കാരണം മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ന്യുനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ഞങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യുഡിഎഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളും ഉണ്ട്. അതേസമയം ബേപ്പൂരിൽ 25000 വോട്ടിന് വിജയിക്കുമെന്നും പി വി അൻവർ പറഞ്ഞു.
‘ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും’ ; പി വി അൻവർ
