ഇന്ത്യ ഡെവലപ്ഡ് ആയില്ല, സോ ഞാന്‍ അണ്ടര്‍വേള്‍ഡില്‍ ചേര്‍ന്നു’; മാസ് ഡയലോഗുമായി ചെമ്പന്‍ വിനോദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി ‘ഡിസ്‌കോ’യുടെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും ചിന്തോദ്ദീപകവുമായ ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കാന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, കഥാപാത്രങ്ങളുടെ സ്‌റ്റൈലിഷ് ഇന്റര്‍നാഷണല്‍ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിങ് സ്‌റ്റൈലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

മാസ്സ് ലുക്കും ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ശക്തമായ സംഭാഷണങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ചിത്രം തിയേറ്ററുകളില്‍ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്‌കോ’. ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും, ഫാര്‍സ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘അഞ്ചക്കള്ളകോക്കാന്‍’ അതിന്റെ ലോക്കല്‍ റോ ഫിലിം മെയ്ക്കിങ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കില്‍ ‘ഡിസ്‌കോ’ പൂര്‍ണ്ണമായും സ്‌റ്റൈലിഷ് ഇന്റര്‍നേഷണല്‍ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഡിസ്‌കോയുടെ ടൈറ്റിലില്‍ പോലും ഒരു തോക്കിനെ പ്രതീകാത്മമായി കാണിച്ചിട്ടുണ്ട്.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News