ദുൽഖറിന്റെ ‘ഐ ആം ഗെയിം’; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിമി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മഴവില്ലായേ’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കാണ്. ഷറഫുവാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ഐ ആം ഗെയിം’. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് വിലയിരുത്തൽ. സിനിമയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകവും ദുൽഖറിന്റെ പ്രകടനമാണ്. ആക്ഷൻ രംഗങ്ങളിലും പ്രണയരംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന താരം, തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രങ്ങളിലൊന്നിനാണ് ചിത്രത്തിൽ ജീവൻ നൽകുന്നത്.
‘ഡാൻ’ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ച് മാസ് ആക്ഷൻ രംഗങ്ങളിൽ ദുൽഖറിന്റെ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

അവതരണത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും സ്വാഭാവികത നഷ്ടപ്പെടാൻ സാധ്യതയുള്ള കഥാപാത്രത്തെയാണ് ദുൽഖർ മികച്ച നിയന്ത്രണത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും വൈകാരിക തലങ്ങളും കൃത്യമായി അവതരിപ്പിക്കുന്നതിലൂടെ സിനിമയിലുടനീളം താരം ശ്രദ്ധ നേടുന്നു. ആക്ഷനും പ്രണയവും വൈകാരികതയും ഒരുമിക്കുന്ന ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തിന് പിന്നാലെയാണ് ഇപ്പോൾ ‘മഴവില്ലായേ’ എന്ന പുതിയ വീഡിയോ ഗാനവും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News