പുണെ : ലിസ്റ്റി൪റ ഇന്റർ കാശിക്കെതിരായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ തുടക്കം, ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിലാണ് മഞ്ഞപ്പട. വിബിൻ മോഹനനാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. താരത്തിന്റെ നിർണായക ഗോൾ ടീമിന് മത്സരത്തിൽ മുൻതൂക്കം നൽകി. ലീഡ് നേടിയതോടെ രണ്ടാം പകുതിയിലും ഈ മികവ് തുടരാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. മറുവശത്ത്, സമനില ഗോൾ കണ്ടെത്താൻ ഇന്റർ കാശിയും ശ്രമം ശക്തമാക്കും. മത്സരം കൂടുതൽ ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നിലനിർത്താനാകുമോ? അതോ ഇന്റർ കാശി തിരിച്ചടിക്കുമോ? ഇനി കാത്തിരിക്കാം കളിയുടെ അടുത്ത നീക്കങ്ങൾക്കായി.
Post Views: 44



