ലാത്തിച്ചാർജിനെതിരെ പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാർഥികൾക്കെതിരായ പൊലീസ് ലാത്തിച്ചാർജിനെച്ചൊല്ലി നിയമസഭയിൽ രൂക്ഷ വിമർശനം. രണ്ട് കൈകൊണ്ടും ലാത്തി പിടിച്ചാണ് പൊലീസ് വിദ്യാർഥികളെ അടിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. “ഇത് ഉലക്കയൊന്നുമല്ലല്ലോ, അടിക്കാൻ ഊക്ക് വരാനാണ് രണ്ട് കൈകൊണ്ടും പിടിക്കുന്നത്” എന്ന പരാമർശവും ശ്രദ്ധ നേടി . SFI , DYFI പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന പൊലീസ്, സംഘപരിവാറിന്റെ കാര്യത്തിൽ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ നടപടിയും സഭയിൽ ചർച്ചയായി. പ്രതിഷേധത്തിനിടെ പരിക്കേറ്റവരുടെ കാര്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഹോസ്റ്റലിലേക്ക് പൊലീസ് പ്രവേശിച്ചതിന്റെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പരിക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ആഭ്യന്തര മന്ത്രി മറുപടി നൽകി. മെഡിക്കൽ രേഖകൾ ഹാജരാക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് രൂക്ഷമായി.പൊലീസ് നടപടിയിൽ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യവും ഉയരുന്നു. വിദ്യാർഥികൾക്ക് നേരെയുണ്ടായ നടപടിയിൽ കൂടുതൽ വ്യക്തത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ശക്തമാണ്. വിഷയത്തിൽ തുടർപ്രതികരണങ്ങൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News