മരണ സർട്ടിഫിക്കറ്റ്: കാത്തിരിപ്പ് കുറയ്ക്കും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏഴ് വർഷം കാത്തിരിക്കേണ്ടി വരുന്ന നിയമത്തിൽ മാറ്റം വേണമെന്ന് കേരളം. കാലപരിധി കുറയ്ക്കാൻ കേന്ദ്രസർക്കാരിനോട് നിയമഭേദഗതി ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിയമസഭയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം, ഒരാളെ കാണാതായി ഏഴ് വർഷം പൂർത്തിയായാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാനാകൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഏഴ് വർഷം പൂർത്തിയായ വ്യക്തിഗത കേസുകൾ ഉണ്ടെങ്കിൽ അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കും.
കപ്പൽ, കണ്ടെയ്നർ അപകടങ്ങളിൽ വള്ളവും വലകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും സർക്കാർ നടപടികൾ വേഗത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മത്സ്യബന്ധനത്തിനിടെ പ്രിയപ്പെട്ടവരെ കാണാതാകുന്ന കുടുംബങ്ങൾക്ക് വർഷങ്ങളോളം അനിശ്ചിതത്വത്തിൽ കഴിയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് കാലപരിധി കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രം നിയമഭേദഗതി അംഗീകരിച്ചാൽ ഇത്തരം കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News