മാസപ്പടി കേസ്; കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലടക്കം ചേരി ചിരിഞ്ഞ് പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കെപിസിസിയുടെ മീഡിയ സെൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലടക്കം നേതാക്കൾ പരസ്പരം ചേരി ചിരിഞ്ഞ് രംഗത്തെത്തി. കോൺഗ്രസ് വക്താവ് ജിന്റോ ജോണും വി.ആർ അനൂപുമടക്കമുള്ളവരും സിആർ മഹേഷ് എംഎൽഎയും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രംഗത്ത് വന്നു. മാത്യു കുഴൽനാടന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.

എന്നാൽ മറുവശത്ത് മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ചും സർക്കാർ നിലപാടിനെ വൈകാരികമായി കാണേണ്ടെന്നും ഓർമ്മിപ്പിച്ച് ഒരു വിഭാഗം നേതാക്കളും രംഗത്തെത്തുകയുണ്ടായി. അനാവശ്യ വൈകാരിക പ്രതികരണമെന്നാണ് സർക്കാർ അനുകൂലികൾ പറയുന്നത്. ഉമ്മൻ ചാണ്ടിക്ക് നീതി കിട്ടണമെങ്കിൽ പിണറായിയെ ശിക്ഷിക്കണമെന്ന് പറയുന്നത് എന്താണ്. സോളാർ കേസിൽ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാർ അല്ലേ, അപ്പോൾ ഗണേഷിനെ അല്ലെ ശിക്ഷിക്കേണ്ടത് എന്നും, ഇതൊക്കെ ജനം കാണുന്നുണ്ടെന്നും സർക്കാർ അനുകൂലികൾ പറയുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News