ഹോർട്ടിവൈൻ വിവാദം: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി സർക്കാർ; വിൽപ്പനാനുമതി റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വിവാദമായതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ. അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെയാണ് മാറ്റിയത്. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് നീക്കിയ അനിൽകുമാറിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വകുപ്പ് മന്ത്രിയെപ്പോലും അറിയിക്കാതെ നയപരമായ തീരുമാനമെടുത്തതിലെ വീഴ്ച കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ബേക്കറികൾ വഴി വൈൻ വിൽക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ അറിവോടെയല്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ നൽകിയ അനുമതിയും സർക്കാർ റദ്ദാക്കി. ഉത്തരവിൽ മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും അതൃപ്തി അറിയിച്ചിരുന്നു. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഹോർട്ടിവൈനുമായി ബന്ധപ്പെട്ട തുടർനടപടികളെല്ലാം നിർത്തിവയ്ക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ചുമതലയും എക്സൈസ് കമ്മീഷണർക്കായിരിക്കും. ഹോർട്ടിവൈൻ വിൽപ്പനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ സംസ്ഥാനത്തെ മദ്യനയ ചർച്ചകളിലും ശ്രദ്ധ നേടുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News