ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട്. യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു. ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്. പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനും ആളുകളെ വഞ്ചിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും പലയിടങ്ങളിലും സ്പാകൾ പ്രവർത്തിക്കുകയാണ്. നിരവധി പരാതികൾ ഉയർന്നുവരികയാണ്. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും യാതൊരു നിയമം പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News