കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ പിണറായി വിജയനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ തിങ്കളാഴ്ച ഹാജരാകുമെന്നാണ് വിവരം. സിഎംആർഎൽ – എക്സാലോജിക് കേസിൽ പിണറായിയുടെ ഹർജിയില്‍ സുപ്രിംകോടതി അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്തതിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് പിണറായി വിജയൻ നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ ഇടപെടൽ. പിണറായി വിജയന്റെയും മറ്റ് പ്രതികളുടെയും വാദം കേൾക്കാതെ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ കോടതി വിമർശിച്ചു. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും നിർദേശിച്ചു.



