കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കൊല്ലത്താണ് ഒരാള്‍ പാമ്പ് കടിയേറ്റു മരിച്ചത്. മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ ഇടുക്കി കോതമംഗലം വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ അമ്മാവന് സിറ്റിക്ക് സമീപം ജനവാസ മേഖലയില്‍ പ്ലാവിന് മുകളിലാണ് പാമ്പിനെ കണ്ടത്. കോടനാട് ആര്‍ആര്‍ടിയില്‍ നിന്ന് വനപാലക സംഘം എത്തിയാണ് പാമ്പിനെ പിടികൂടിയത്.
