മൂന്നാറിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍

ഇടുക്കി: മൂന്നാർ തണുത്ത് വിറയ്ക്കുന്നു. മൂന്നാറിലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ടുഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ചെണ്ടുവരയിലാണ് രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, ദേവികുളം, സെവന്‍മല എന്നിവിടങ്ങളില്‍ ഏഴും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവടങ്ങളില്‍ ആറ് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.

ഒരാഴ്ച മുന്‍പ് മൂന്നാറില്‍ താപനില ആറിലെത്തിയിരുന്നു. താപനില താഴ്ന്നതോടെ രാത്രിയിലും പുലര്‍ച്ചെയിലും അതികഠിനമായ തണുപ്പാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. താപനില താഴ്ന്നതോടെ മിക്കസ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും കോടമഞ്ഞും ശക്തമാണ്. രാത്രികാലങ്ങളില്‍ തണുപ്പ് ശക്തമാണെങ്കിലും പ്രദേശങ്ങളില്‍ പകല്‍ താപനില 24 മുതല്‍ 28 ഡിഗ്രി വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *