‘പ്രേംപാറ്റ’ ട്രെയിലർ പുറത്ത്

“പടച്ചോനെ, ഓളെ എനിക്ക് തന്നെ തരണേ…” യുവാക്കളുടെ പ്രണയവും സൗഹൃദവും ആഘോഷങ്ങളുമായി എത്തുന്ന ‘പ്രേംപാറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. ലിജീഷ് കുമാർ തിരക്കഥയെഴുതി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം NSS ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയ കാലത്തെ പുതുതലമുറയുടെ പ്രണയവും സൗഹൃദവും ക്യാമ്പസ് ജീവിതവുമാണ് സിനിമയുടെ പ്രധാന പ്രമേയം. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് അങ്കിത് മേനോനാണ് സംഗീതം ഒരുക്കുന്നത്. കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമാ താരങ്ങൾക്കൊപ്പം ഡിജിറ്റൽ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്യാമ്പസ് പ്രണയവും സൗഹൃദവും സോഷ്യൽ മീഡിയ കാലത്തെ യുവാക്കളുടെ ജീവിതവും രസകരമായി അവതരിപ്പിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒക്ടോബറിൽ തിയറ്ററുകളിലെത്തുന്ന ‘പ്രേംപാറ്റ’യ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *