താൽക്കാലികമായി നിർത്തിവെച്ച കോഴിക്കോട്-ദോഹ വിമാന സർവീസ് പുനഃരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ്
പുനഃരാരംഭിച്ചു. ഖത്തർ എയർവേയ്സിന്‍റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഈ സർവീസുകൾ ഉണ്ടാകും.

ദോഹയിൽ നിന്ന് മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു്വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *