പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.

ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ‘സൂപ്പർ ഗുഡ് ഫിലിംസി’ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വിജയ്, വെങ്കിടേഷ് , ശരത് കുമാർ തുടങ്ങിയ താരങ്ങളെ നായകനാക്കി നിരവധി ചിത്രങ്ങൾ നിർമിച്ചു.

ചേരൻ പാണ്ടിയൻ (1991), ഗോകുലം (1993 ),പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർ. ബി ചൗധരി നിർമിച്ച സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *