തിരുവനന്തപുരം: ഒരു മൂർഖനെ പിടിക്കാൻ പോയ പാമ്പ് സംരക്ഷകനായ മുതിയാവിള രതീഷിന് കിട്ടിയത് രണ്ട് മൂർഖനും മുപ്പതോളം പാമ്പിൻ മുട്ടകളും. തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഏപ്രിൽ 29 ബുധനാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയ ഈ മുട്ടകൾ ഇപ്പോൾ വിരിഞ്ഞ മൂർഖൻ കുഞ്ഞുങ്ങളായി. അന്ന് പിടിച്ച പാമ്പുകളെ വനവകുപ്പിന് കൈമാറിയെങ്കിലും 30 മുട്ടകളും രതീഷ് തന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിനെ പ്രത്യേക കാനിൽ സൂക്ഷിച്ച് വിരിയിച്ച് എടുക്കുകയായിരുന്നു. മുട്ടകളിൽ ചിലപ്പോൾ വിരിഞ്ഞിറങ്ങുമ്പോൾ കുറവ് വരാമെന്നാണ് സാധാരണഗതിയിൽ രതീഷ് വിചാരിച്ചിരുന്നത് എന്നാൽ മുഴുവൻ മുട്ടകളും വിരിഞ്ഞ മൂർഖൻ കുഞ്ഞുങ്ങൾ പുറത്തുവന്നപ്പോൾ കണ്ടത് 31 മൂർഖൻമാരെയാണ്. ഇതിൽ ഒരു മുട്ടയിൽ രണ്ടു കുഞ്ഞുങ്ങൾ വിരിഞ്ഞതായിരിക്കാം ഇത്തരത്തിൽ കണ്ടതെന്നാണ് രതീഷ് പറയുന്നത്. ഇപ്പോൾ മുഴുവൻ മുരുകൻ കുഞ്ഞുങ്ങളെയും വനം വകുപ്പിനു കൈമാറി.
ഒരു മൂർഖനെ പിടിക്കാൻ പോയപ്പോൾ രതീഷിന് കിട്ടിയത് കിട്ടിയ 30 മുട്ടകൾ
